2009 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ആത്മഹത്യാ കുറിപ്പ്

അതൊരു മത്സരമായിരുന്നു
അനന്തതയിലേക്ക് നീണ്ട മത്സരം
എന്റെ കൃതികള്‍ വായിച്ചവര്‍
എന്റെ വിധികര്‍ത്താക്കളും

ചിലര്‍ പറഞ്ഞു പ്രാസം പോര
ചിലര്‍ പറഞ്ഞു സാഹിത്യം പോര
വാക്കുകളില്‍ ഞാന്‍ എന്തൊകെയോ ഒളിക്കുന്നു
വാചാലമായ എന്റെ വാക്കുകള്‍

ആരൊക്കെയോ ഇങ്ങനെ ചോദിച്ചു
അരുണിമ കാവ്യത്തിനു അലങ്കാരമോ?
ആസ്വാദകര്‍ എനിക്ക് ഹാരങ്ങളുമായ് വന്നു
ആദിത്യ മര്യാദ കാണിക്കാന്‍ ഞാന്‍ അവിടെ വേണ്ടിയിരുന്നു.

എന്റെ അവസാനത്തെ കവിത
ഏറ്റവും കൂടുതല്‍ എന്നെ പ്രസിദ്ദനാക്കിയ
ചുവന്ന മഷി കൊണ്ടു ഞാന്‍ എഴുതിയ
ചോരയുടെ മണമുള്ള ആ കവിത

അത് എന്റെ ആത്മഹത്യാ കുറിപ്പായിരുന്നു
അത് ഞാന്‍ എഴുതിയത് എന്റെ ചോര കൊണ്ടും
ഇന്നലത്തെ മഴ നിലാവില്‍ ഞാന്‍ അലിഞ്ഞു ചേര്‍ന്നത്‌
ഇന്നത്തെ ഇരവില്‍ എങ്കിലും അവള്‍ അറിഞ്ഞു കാണും

ഞാന്‍ അവള്‍ക്കായ്‌ മാറ്റിവച്ച ആ നനുത്ത ചുംബനം
ഇപ്പോള്‍ അവള്‍ കൊതികുന്നുണ്ടാകണം
ഉറ്റി വീണ ചോരത്തുള്ളികളില്‍ വിരല്‍ തൊട്ട്,
ഞാനെഴുതിയത്
കവിതയല്ലെന്ന് അവള്‍ക്കിനിയുമറിയില്ല

ആദ്യാവസാനം ഞാന്‍ കാത്തു സൂക്ഷിച്ച എന്റെ പ്രാസം
എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു ;അക്ഷര തെറ്റുകള്‍ കുമിഞ്ഞു കൂടുന്നു
എഴുതിയത് മരവിച്ച ഒരു മനസുമായാണ്
പ്രാണന്‍ അറ്റ് പോകുന്ന ആ അജ്ഞാത യാമത്തിലും

ആകിലും അവളെ കുറിച്ചു പറഞ്ഞത്‌
അവള്‍ക്ക് രസിച്ചു കാണും,അതും എന്റെ അവസാനത്തെ കവിതയില്‍
വയ്കി ആണെങ്കിലും പറയാതെ വയ്യ
നിങ്ങള്‍ വായിച്ച എന്റെ അവസാനത്തെ കവിത.
അത് എന്റെ ആത്മഹത്യാ കുറിപ്പായിരുന്നു

നിതിന്‍ എന്‍ നായര്‍


1 അഭിപ്രായം: