ഒരിക്കല്‍ ഞാന്‍ മഴയോട് പറഞ്ഞത്.
വെറുപ്പിന്റെ മുഖാവരണം അണിഞ്ഞു മുകിലായ്
നിന്ന നീ ഒരിക്കല്‍ എന്നില്‍ പെയ്തിറങ്ങി .
രാത്രിയിലെ എന്റെ കണ്ണുനീരിന്റെ നനുത്ത ചൂട്
ഒപ്പിയെടുക്കുവാന്‍ നീ വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.
ഒരു സര്‍ഗ സംഗീതമായ് നിന്നില്‍ അലിഞ്ഞു ചേരാന്‍,
എന്റെ പാപക്കറകളെ കഴുകി കളയാന്‍,
ഒരിക്കലും ഇണ പിരിയാത്ത കൂട്ടുകാരിയായി
നീ ഉണ്ടാകുമെന്ന് ഞാന്‍ കരുതി.എന്തേ നീ വരാന്‍ വയ്കി?
ഇനി നിനക്കെന്റെ മാറിലെ പൂക്കളെ നനയ്ക്കാം,
ഈ ഇരവില്‍ എന്നില്‍ അലിഞ്ഞു ചേരാം.
നിതിന്‍ എന്‍ നായര്‍
2010 ഏപ്രിൽ 16, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
