ഇന്നു ലോക വിഡ്ഢി ദിനം.ഓ ഏപ്രില്‍ നിന്നോടെനിക്ക് വെറുപ്പാണ്.ഞാന്‍ ആദ്യമായ് വിഡ്ഢിയാക്കപെട്ടത്തിന്റെ വാര്‍ഷികം.മാര്‍ച്ച് അവസാന പരീക്ഷ വരെ ഉല്ലസിച്ച എന്റെ കൂട്ടുകാരെ നീ എന്നില്‍ നിന്നകറ്റി, നീ എന്നെ വിഡ്ഢിയാക്കി.ഇനിയും കാണം എന്ന് പറഞ്ഞു പിരിഞ്ഞ അവര്‍ നിന്റെ കൂടെ ചേര്‍ന്ന് എന്നെ പിന്നെയും വിഡ്ഢിയാക്കി .എത്രയും പ്രിയപ്പെട്ട മാര്‍ച്ച് ഞാന്‍ നിന്നോട് ചോദിക്കട്ടെ,സൌഹൃദങ്ങളുടെ വിഴുപ്പുബാണ്ഡം ചുമ്മന്ന് നീ അരങ്ങോഴിയുമ്പോള്‍ നിന്റെ ഹൃദയം വേദനിക്കാരുണ്ടോ?വിട വാങ്ങും മുന്‍പ് നീ എനിക്ക് എന്തിന് വാഗ്ദാനങ്ങള്‍ തന്നു.വീണ്ടും അവരെ കാണുമെന്ന്.നിനക്കറിയാമല്ലോ ഐ ഹൈയ്റ്റ് ഹോള്ളോ പ്രോമിസെസ്.വാഗ്ദാനങ്ങള്‍ ,പാലിക്കപെടാത്ത വാഗ്ദാനങ്ങള്‍ .പക്ഷെ ഇങ്ങനെ ഒരു വാഗ്ദാനം നീ എനിക്ക് നല്കിയില്ലായിരുന്നുനെകില് ഞാന്‍ ജീവിചിരിക്കുമായിരുന്നുവോ ?
ഏപ്രില്‍ 2 .
ലീന ഇന്നെന്നെ "ദ ലക്കിയെസ്റ്റ് " എന്ന് വിളിച്ചു.ഞാന്‍ ഭാഗ്യവനാണോ? ഏത് അര്‍ത്ഥത്തില്‍ ?വിലകൂടിയ മൊബൈല്‍ ഉപയോഗിക്കുന്നത് കൊണ്ടോ?അതോ കാറില്‍ വന്നിരങ്ങുന്നതുകൊണ്ടോ? എങ്ങനെയാണു ഞാന്‍ ഭാഗ്യവാനായത്? എന്റെ മൊബൈല്‍ സൌഹൃധങ്ങള്‍ക്ക് ഞാന്‍ നിന്നുകൊടുക്കുന്നത് നിന്റെ/നിങ്ങളുടെ ആത്മാര്‍ത്ഥതയുള്ള സൌഹൃധങ്ങലോടുള്ള അസൂയയോടെയാണെന്ന് ഞാന്‍ എങ്ങിനെ പറയും.ഇന്നലെ ഞാന്‍ നിന്നോട് പതിവു തെറ്റിച്ചു.ഗുഡ് നൈറ്റ് ചിന്നു ...ഇന്നലതെതും കൂടെ ചേര്‍ത്തു അച്ചുവേട്ടന്റെ ചക്കര ഉമ്മ.
ഏപ്രില്‍ 3
എനിക്കിവിടെ പരമസുഖമാണെന്ന് പറയുമ്പോഴും സാണ്ട്വിത്ചെസ്സിനെയും ബര്ഗെര്സിനെയും കുറിച്ചു പറയുമ്പോഴും നിഞ്ഞളുടെ ടിഫിന്‍ ബോക്സിലെ ചുവന്ന ഉള്ളി ചമ്മന്ദിയും അച്ചാറും മേല്‍ പറഞ്ഞവയോളം രുചി വരില്ല എന്ന് നിങ്ങളോട് ഞാന്‍ കള്ളം പറഞ്ഞു .ഞാന്‍ വിറന്ഗലിച ആ റൊട്ടി കഷണങ്ങള്‍ വിഴുങ്ങുന്നത് നിങ്ങളുടെ ടിഫിന്‍ സ്വപ്നം കണ്ടിട്ടനാണെന്ന് ഞാന്‍ ആരോട് പറയും.
ഏപ്രില്‍ 4
നിന്റെ അച്ഛനമ്മമാരെ പറ്റി നീ വാചാലനകുമ്പോള്‍,അസൂയകൊണ്ട് പൊള്ളി പോകുന്ന ഒരു ഹൃദയം എനിക്കുണ്ടെന്ന് നിനക്കറിയുമോ ചിന്നു?
നീ ഒന്നും അറിയരുത് ഒന്നും ഞാന്‍ വെളിപെടുതരുത് .
എന്റെ ദുഖങ്ങളും വിഹ്വലതകളും എനില്ത്തന്നെ കുഴിച്ചുമൂടപെടെന്ടവയാണ് .പുറംലോകം അതൊരിക്കലും അറിയരുത് .ഞാന്‍ ഒന്നുറക്കെ കരഞ്ഞാല്‍ എനികൊരല്പം ആശ്വാസം കിട്ടുമോ?ഒരിക്കലും ഇല്ല.
കിട്ടുമെങ്ങിലും ഇല്ലെങ്ങിലും എനിക്ക് വേണ്ട.
ഏപ്രില്‍ 5
എന്നോര്മ്മകള്ക്കു മുല്ലപ്പൂവിനെക്കാള്
സുഗ്നധ്മുണ്ടായിരുന്നു, അന്നൊരിക്കല്‍...
പിന്നെ എന്നാണവ ചീഞ്ഞുനാറാന്തുടങ്ങിയത്???
കാലത്തിന്റെ ജീര്‍ണത എന്നെതേടിയണയുംബൊഴെല്ലാം,
ഞാനോടിയൊളിച്ചതു എന്നൊര്മ്മകളിലെക്കായിരുന്നല്ലൊ.
ഇന്നു, എത്ര ശ്രമിച്ചാലുംഈ ദുര്ഗ്ന്ധത്തില്
നിന്നുംഒളിച്ചൊടാന് എനിക്കെന്തെ കഴിയാതെ പോയ്?
എത്ര സുഗ്ന്ധലേപനങ്ങല്പുരട്ടിയാലും,
തികട്ടിയെത്തുന്നശവം നാറിപ്പൂക്കലുടെ ഗന്ധം,
ഇന്നെന്റെ ചിന്തകളെ ആട്ടിയകറ്റുന്നു...
പക്ഷെ, ഇപ്പൊഴും അവര്കിന്നാരം പറഞ്ഞു രസിക്കയാണു,
ആരെന്നൊ!!!എന്റെ കൈകാലുകളിലെഇരുംബു ചങ്ങലകള്‍....
ഏപ്രില്‍ 6
യൌവനത്തിന്റെ സാഗര തീരത്ത് സൌഹൃദങ്ങളുടെ എണ്ണിയാല്‍ ഒടുങ്ങാത്ത തിരമാലകള്‍ ഉണ്ടായിരുന്നു.അതില്‍ മുങ്ങിയും പൊങ്ങിയും മുത്തുകള്‍ വാരിയും ഞാന്‍ എന്നെതന്നെ മറന്നിരുന്നു.ഇന്നു കടല്‍ ശാന്തം,എന്റെ മനസ്സുപോലെ.ചിന്നൂ നീ പറഞ്ഞതു ശരിയാണ്.കാലം നമ്മളെ ഒരുപാട് ഒറ്റപെടുത്തി അല്ലെ?
മാറ്റം അനിവാര്യമാണ്.ഇനി ഒരു തിരിച്ചുവരവ് ഞാന്‍ ആഗ്രഹികുന്നില്ല.
ഏപ്രില്‍ 7
എന്റെ ഹൃദയത്തില്‍ പ്രണയം കൊണ്ടു നീ ഉണ്ടാക്കിയ ആഴത്തിലുള്ള ആ മുറിവിനെ നുള്ളിയും തലോടിയും ഞാന്‍ താലൊലിക്കവെ ഞാന്‍ അറിയുന്നു ഞാന്‍ നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് .നിന്റെ വേര്‍പാടിന്റെ മുറിവ് എത്ര മാത്രം ആഴത്തില്‍ ഉള്ളതായിരുന്നു എന്ന്.പ്രണയത്തിന്റെ അവസാന തുള്ളി രക്തവും വറ്റി ചോരവാര്നുള്ള ഹീനമായ ഒരു മരണം അത് എവിടെയോ പതിയിരിക്കുന്നു.അതിന്റെ ആലിംഗനം എന്നെ നിന്റെ അടുതെതികുമെങ്ങില് ഇനിയും ഞാന്‍ വയ്കുന്നത് എന്തിനു?
ഏപ്രില്‍ 8
ജീവിതം എന്നാല്‍ എന്താണ് ?
വിരസമായ ദിവസങ്ങളുടെ വെറും ആവര്‍ത്തനം.പുതുതായ് ഒന്നും സംഭവികുന്നില്ല.ഒന്നുംമനസ്സിന്റെ ചിമിഴില്‍ സൂക്ഷിച്ചു വയ്ക്കാന്‍ കാലം എനിക്ക് എന്തെങ്ങിലും നല്‍കിയിട്ട് പോയിരുനെന്കില് .നഷ്ടസ്വപ്നങളുടെ ഒരു കൂടായി ഞാന്‍ അവശേഷിക്കാതിരുനെങ്ങില് !
ഏപ്രില്‍ 9
ആന്‍ നീ എന്നോട് ക്ഷമിക്കുക.നിന്റെ പ്രണയം എനിക്ക് വിലപെട്ടതാണ് ,ഞാന്‍ അത് തിരസ്കരിച്ചു എങ്ങിലും.
നിനക്കിഷ്ടം എന്റെ കണ്ണുകളാണ്,നിന്റെ ഹൃദയത്തിലേക്ക് ചൂഴ്നിറങ്ങിയ എന്റെ കണ്ണുകള്‍ .നിന്നെ ഒരുപാടു നേരം എന്റെ ശ്രോതവക്കിയ എന്റെ നീളമുള്ള നാക്ക്.നിനക്കു തലചായികാന് വിശാലമായ എന്റെ മാറിടം.ഇവയെ ഒക്കെ അല്ലെ നീ സ്നേഹിച്ചത് ?നിന്നെ മയക്കിയ ,ഞാന്‍ എടുത്തു അണിഞ്ഞിരിക്കുന്ന എന്റെ ചിരിയുടെ ആവരണത്തിന് പിന്നില്‍ എന്തിനോ വേണ്ടി തുടിക്കുന്ന ഒരു ഹൃദയം ഉണ്ടെനിക്ക് .തൃപ്തമായ ഒരു മനസ്സുണ്ട് ,വ്യഥിതമായ ഒരാത്മാവുന്ടു. അത് കാണാന്‍ നിനക്കു കഴിയുമോ ?കഴിയുമായിരുന്ണ്െങ്കില് ഞാന്‍ എന്റെ സര്‍വസ്വവും തന്നു നിന്നെ പ്രണയിക്കുമായിരുന്നു.ഞാന്‍ നിന്റെ കണ്ണുകളില്‍ തന്നെ നോക്കി ഇരുന്നത് നിന്റെ ആത്മാര്‍ത്ഥത അളക്കുവാന്‍ ആയിരുന്നു ,നീ എന്നെ തെറ്റിദ്ധരിച്ചുവോ ? ഖലീല്‍ ജിബ്രാന് പറഞ്ഞ വരികള്‍ :യാഥാര്തമായ പ്രണയം ഒന്നുകൊണ്ടും നിറയുന്നില്ല.അതിരുകള്‍ ഉള്ള സ്നേഹം പ്രേമഭാജനത്തെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു .അതിരുകള്‍ ഇല്ലാത്തതോ പകരം തേടുന്നത് സ്നേഹം മാത്രമാണ്.സ്നേഹം മാത്രം.അറിയോമോ നിനക്ക്?
ഏപ്രില്‍ 10
ഇന്നൊരു യാത്രപോയ്. ജീവിതത്തില്‍ എന്നെ ഞാന്‍ ആക്കി തീര്‍ത്ത എന്റെ സ്വപ്നഭൂമിയിലേക്ക്.നീ ഒരുപാട് കാണാന്‍ കൊതിച്ച എന്റെ ലോകത്തിലേക്ക്!പുഴക്കരിയില്‍ ഞാന്‍ ഫോട്ടോ എടുക്കാന്‍ നിന്നപ്പോള്‍ വെള്ളം തെറിപ്പിച്ചത് നീ ആയിരുന്നോ?മരങ്ങള്‍ക്ക് പിന്നിലെ എന്റെ നിശബ്ദമായ ഏകാന്തതയില്‍ ചിന്തകളുടെ ഓളങ്ങള്‍ തീര്‍ത്തും നീ ആയിരുന്നു .ഒരു നിമിഷമെങ്ങില്‍ ഒരു നിമിഷം നീ കൂടെ ഉണ്ടായിരുനെന്കില്‍ ?ഞാന്‍ ചിന്തകളുടെ കൈലാസം കേറുന്നതിനു മുന്‍പ് ഞാന്‍ ഉറങ്ങട്ടെ .ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ് .
ഏപ്രില്‍ 11
മരിക്കാന്‍ കൊതി ആയിരുന്നു എനിക്ക് ! ഇപ്പോള്‍ ജീവിക്കാനും കൊതിയില്ല ,ജീവിക്കാനും കൊതിയില്ല.മരണത്തിന്റെ കാഹള ശബ്ദം എവിടെയോ മുഴങ്ങുണ്ടാകാം.അവിടെ മരണം കാത്തു കിടക്കുന്നവന് ചുറ്റും മാലാഖമാര്‍ നൃത്തം ചെയ്യുന്നുടാകാം.
ഏപ്രില്‍ 12
അച്ചു ,നീ ആര്‍ക്കുവേണ്ടിയാണ് ജീവികുന്നത് ?ശ്വാസം മുട്ടിക്കുന്ന ഈ ഏകാന്തതയ്ക് നേരെ എത്ര നേരം നീ നിസ്സംഗതയോടെ നോക്കി നില്ക്കും ?പറയു അച്ചു ...
നിന്റെ നിസ്സഹായതയോട് എനിക്ക് പുച്ഛം തോന്നി തുടങ്ങിയിരിക്കുന്നു .
ഏപ്രില്‍ 13
ഞാന്‍ ഇന്നു എം ടി യുടെ രണ്ടാമൂഴം വായിച്ചു.രണ്ടാമൂഴക്കാരനായ ഭീമന്റെ സങ്കടങ്ങള്‍.സ്നേഹിക്കപെടാന്‍ ഒരിക്കലും ഊഴം വരാത്ത ഒരാളുടെ കഥ .അത് ഞാന്‍ ആരോട് പറയും?ഇന്നു അവധിയാണ്.അവധികളെ ഞാന്‍ വെറുക്കുന്നു. അവധികള്‍ ആഗോഷിക്കുന്നവര്ക്ക് വേണ്ടി മാത്രം ഉള്ളതാണ്.നിറം വറ്റിയ എന്റെ ജീവിതത്തില്‍ ഇനി ആഗോഷങ്ങള് കൊണ്ടു ചിത്രങ്ങള്‍ വരയ്ക്കാന്‍ ഇനി വയ്യ.
ഏപ്രില്‍ 14
ശവം കണി കാണുന്നത് ശുഭം ആണെന്ന് നീ പറഞ്ഞിട്ടാണ് ഞാന്‍ മനസ്സിലക്കുനത്.വിഷു ദിനത്തില്‍ കാണുന്ന കണി വര്‍ഷം മുഴുവന്‍ ഫലം തരും എന്ന് അമ്മയും.അങ്ങനെ എത്രയോ വിഷു ദിനങ്ങള്‍ .എത്രയോ കണി ഒരുക്കങ്ങള്‍.നിനക്ക് ശുഭം നേര്ന് ഞാന്‍ പടിയിറങ്ങുമ്പോള്‍ ഇതില്‍ കൂടുതല്‍ നല്ല ഒരു കണി ഞാന്‍ എങ്ങനെ തരും.ആരോ മുഴ്മിപികാതെ പോയ കടംകഥ പോലെ നിന്റെ ഉത്തരത്തില്‍ ഞാന്‍ ചത്തു കിടക്കാം നിന്റെ ഭാവി ജീവിതത്തിലെ സന്തോഷത്തിന്റെ താക്കോലായി .
"ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ സ്വയം
ചോദിക്കുന്നതെന്തിനു?
ജീവിതം തന്നെ ഒരു ചോദ്യചിഹ്നം
പോലെ വളഞ്ഞു തലകീഴായികിടക്കുകയാന്നു
കൊലക്കയറിന്റെ ഭീകരതയൊടെ..."
ഇനി ചോദ്യങ്ങളും ഇല്ല ഉത്തരങ്ങളും ഇല്ല .ഇവിടെ അവസനികുന്നു.
ഏപ്രില്‍ 14
ശവം കണി കാണുന്നത് ശുഭം ആണെന്ന് നീ പറഞ്ഞിട്ടാണ് ഞാന്‍ മനസ്സിലക്കുനത്.വിഷു ദിനത്തില്‍ കാണുന്ന കണി വര്‍ഷം മുഴുവന്‍ ഫലം തരും എന്ന് അമ്മയും.അങ്ങനെ എത്രയോ വിഷു ദിനങ്ങള്‍ .എത്രയോ കണി ഒരുക്കങ്ങള്‍.നിനക്ക് ശുഭം നേര്ന് ഞാന്‍ പടിയിറങ്ങുമ്പോള്‍ ഇതില്‍ കൂടുതല്‍ നല്ല ഒരു കണി ഞാന്‍ എങ്ങനെ തരും.ആരോ മുഴ്മിപികാതെ പോയ കടംകഥ പോലെ നിന്റെ ഉത്തരത്തില്‍ ഞാന്‍ ചത്തു കിടക്കാം നിന്റെ ഭാവി ജീവിതത്തിലെ സന്തോഷത്തിന്റെ താക്കോലായി .
"ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ സ്വയം
ചോദിക്കുന്നതെന്തിനു?
ജീവിതം തന്നെ ഒരു ചോദ്യചിഹ്നം
പോലെ വളഞ്ഞു തലകീഴായികിടക്കുകയാന്നു
കൊലക്കയറിന്റെ ഭീകരതയൊടെ..."
ഇനി ചോദ്യങ്ങളും ഇല്ല ഉത്തരങ്ങളും ഇല്ല .ഇവിടെ അവസനികുന്നു.

njan annu paranja poley..hridayathinte bhasha..ente ooham seriyaanenkil, ithil aazhathil orupaadu arthangal undu..athorupakshey kurachu koodi aduthaaley enikku manasilaavu..:)
മറുപടിഇല്ലാതാക്കൂ