ഞാന്‍ എന്നോട് ചോദിച്ച ചില ചോദ്യങ്ങള്‍.അവിടെ നിന്നും നമുക്കു തുടങ്ങാം.കമ്മ്യൂണിസം,കാപിറ്റലിസം,ഫയൂടലിസം,മാര്‍ക്സിസം,സോഷ്യലിസം,ഫാസിസം പിന്നെ പേരറിയാത്ത വേറെ കുറെ ഇസംങളും ഇപ്പോഴും ജീവനോടെ ഉണ്ടോ?ഉണ്ടെങ്കില്‍ എവിടെ ?അരക്ഷിതം തുഷ്ടി ദൈവരക്ഷിതം എന്നത് ഏത് ഇസം?ഇക്കഴിഞ്ഞ/ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം കാറല്‍ മാര്‍ക്സ് ദാസ് കാപിടോളില്‍ പറഞ്ഞിടുണ്ടോ?ഉണ്ടെങ്കില്‍ ചൈനയും റഷ്യയും എന്ത് കൊണ്ടു രക്ഷപെട്ടില്ല?
വിശപ്പും ഉറക്കമിലയ്മയും എന്നെ വേട്ടയാടിയ ഒരു പാതിരാത്രിയില്‍ ഞാന്‍ പുതപ്പിനുള്ളില്‍ മാര്‍ക്സിനെ സ്വപ്നം കാണുകയായിരുന്നു.അച്ഛന്റെ ഷെല്‍ഫില്‍ അടുക്കിവച്ച ദാസ് കാപിടോള്‍ എന്ന പുസ്തകം എന്നെ കണ്ണടച്ച് കാണിക്കുന്നതായി തോന്നി.എന്റെ ചിന്തകള്‍ മാര്‍ക്സ് അമ്മാവന്റെ താടി ഇഴകളിലൂടെ സഞ്ചരിച്ചു.ഒരു അപ്പുപ്പന്‍ താടിയില്‍ എന്നപോലെ ഞാന്‍ അവയില്‍ കയറി അങ്ങോട്ടും ഇങ്ങോട്ടും ചരിഞ്ഞു കണ്ണുകള്‍ അടച്ചു കിടന്നു. വിശപ്പ് എന്റെ വയറ്റില്‍ അഗ്നി നാളങ്ങള്‍ സൃഷ്ടിച്ചു അതിന്റെ
ചൂടു എന്റെ ചിന്തകളെ ആളിക്കത്തിച്ചു.ആ തീയ് കൊണ്ടു ഒരു സിഗ്ഗേരെട്ടു വലിക്കാന്‍ എനിക്ക് തോന്നി.
മണ്ടന്‍ .മാര്‍ക്സിനെ സ്വപ്നം കാണുന്നവന്‍ ബീഡിയെ പാടുള്ളൂ എന്ന പ്രത്യയ ശാസ്ത്രം എന്റെ നേരെ പല്ലിളിച്ചു.(ബീഡി വലിച്ചാല്‍ വിശപ്പ് പോകും എന്നുള്ള പരമാര്‍ത്ഥം ഞാന്‍ നിഞ്ഞളോട് പറയണോ? അതോ ചിന്തകള്‍ക്ക് അക്കംകൂട്ടാന്‍ എന്ന വ്യാജേന നിങ്ങളെ പറ്റിക്കണോ?).എന്തായാലും ഞാനും ഒരു ബീഡി വലിച്ചു.എന്റെ ബീഡിയില്‍ നിന്നുവന്ന വെളുത്ത പുകകള്‍ ആദ്യമാദ്യം മാര്‍ക്സിന്റെയും ലെനിന്റെയും ചിത്രങ്ങള്‍ വരച്ചു.പിന്നീട് അവ വരാന്‍ ഇരിക്കുന്ന ഭീമമായ സാമ്പത്തിക പ്രതിസന്ധിയുടെയും ഒന്നാം ലോക രാജ്യങ്ങളില്‍ വരാനിരിക്കുന്ന കമ്പ്യൂട്ടറിന്റെ
മണമുള്ള വിശപ്പിനേയും കറുത്ത പുകകള്‍ കൊണ്ടു വരച്ചുകാട്ടി .
അലാറം ശബ്ദിച്ചു,മാര്‍ക്സിനോടും എന്ങേല്സിനോടും വിടപറഞ്ഞു ഒരു ഫാസിസ്റ്റു കുപ്പായവും അണിഞ്ഞുകൊണ്ട് ബെനെടിട്ടോ മുസ്സോളിനിയെപോലെ ഞാന്‍ യാത്ര ആരംഭിച്ചു.വഴിയില്‍ വച്ചു എന്നോ കണ്ടുമുട്ടിയ ഞാന്‍ അധികം സംസാരിച്ചിട്ടില്ലാത്ത ഒരാളാണ് എനിക്കീ കഥ പറഞ്ഞു തന്നത്.സൂര്യപ്രഭയില്‍ അയാള്‍ എന്നോട് പറഞ്ഞ ഈ കഥ ഞാന്‍ ഇരുട്ടിന്റെ മറവില്‍ മാറ്റിയെഴുതി.
അവര്‍ ഒരു ചീനകാരിയായിരുന്നു,പക്ഷേ കമ്മ്യൂണിസ്റ്റ്‌കാരി ആയിരുന്നില്ല എന്ന് വേണം വിശ്വസിക്കാന്‍ .ഏകാധിപത്യം,സ്വേചാധിപത്യം ഇവയെ ഒക്കെ ആരാധിച്ചിരുന്ന അവനെ അവര്‍ ഒരു കമ്മ്യൂണിസ്റ്റ്‌കാരനാക്കി.അവര്‍ ഒരു "ഗസ്റ്റപ്പോ" ആണോ എന്ന് അവന്‍ സംശയിച്ചു.കമ്മ്യൂണിസ്റ്റ്‌കാര്‍ സംസയിക്കാറില്ല എന്ന് കേട്ടിടുണ്ട്!അവര്‍ വിശ്വസിക്കാറെ ഉള്ളുവത്രേ!!അധികാരത്തിന്റെ ഉരുക്ക് കുപ്പായമിട്ട അവരെ മറ്റുള്ളവര്‍ "ചീ" എന്ന് വിളിച്ചു(ചീനാക്കാര്‍ക്ക് ഇങ്ങനെയും പേരുണ്ടാകാം).റിസഷന്‍ കണ്ടു പിടിച്ചത് അവരാണ് എന്നമട്ടില്‍ അവര്‍ ഇന്റെര്‍വിയൂകള്‍ നടത്തി.അതിനിടയില്‍ കയ്യും കാലും ചൊറിഞ്ഞു,ഇടയ്ക്കിടെ കക്ഷവും,പിന്നെ ബുദ്ധിജീവിയെപ്പോലെ മഞ്ഞിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു. അവര്‍ തൊഴില്‍രഹിതര്‍ക്ക് നേരെ കൊഞ്ഞനംകുത്തി,അകത്തുള്ള തൊഴിലാളികളോട് ഇങ്ങനെ പറഞ്ഞു."ഞാനാണ് കമ്പനി,ഞാന്നാണ് ദൈവം".പണ്ട് കമ്മ്യൂണിസം വരുന്നതിനു മുന്പ് ഏതോ ഒരു സാര്‍ ചക്രവര്‍ത്തി ഇതുപോലെ പറഞ്ഞിരുന്നു പോലും. തന്നെ എതിര്‍ത്തവരെ ചീ ദേമോക്ലിസിന്റെ വാളുകൊണ്ടു വെട്ടി വീഴ്ത്തി.അവരുടെ ചോരയും നീരും കൊണ്ട് അച്ചാര്‍ ഉണ്ടാക്കി.അതും കൂട്ടി ഉച്ചയ്ക്ക് ചോറുണ്ടു.ആ ചോറിന്റെ കുഴപ്പം കൊണ്ടാകാം,അതിനുള്ള ബുദ്ധി അവര്‍ കാണിക്കുന്നില്ലെന്ന് ശത്രുക്കള്‍ പറഞ്ഞു.(ശത്രുക്കള്‍--അത് ഇസംങളുടെ പൊതു വില്ലനാണ്)തെറ്റുകള്‍ അവര്‍ വച്ച് പൊറുപ്പിചില്ല,അത് ആരു ചെയ്താലും അവര്‍ ശിക്ഷിച്ചു(മറ്റുളവരെ).ആ മഹാ പ്രസ്ഥാനത്തെ താങ്ങി നിന്നവര്‍ പടിയിറങ്ങി.അപ്പോഴും അജ്ഞാനത്തിന്റെ മഹാ കൈലാസം കേറിക്കൊണ്ടിരുന്ന ചീ ഗോവര്ധനഗിരി ധാരിന്നിയെപ്പോലെ ഒരു ചെറുവിരല്‍ കൊണ്ടു പ്രസ്ഥാനത്തെ താങ്ങി നിര്‍ത്തി. (അങ്ങനെ ശ്രമിച്ചു).അവര്‍ സ്വയം ഒരു പ്രസ്ഥാനമായ് പ്രഖ്യാപിച്ചു.തൊഴിലാളികളെ നിര്‍ദയം പീഡിപ്പിച്ചു.അവരുടെ ഭയം കണ്ടു ചീ മതിമറന്നു സന്തോഷിച്ചു.അവര്‍ ഭയക്കുന്നത് തന്നെയാണെന്നു ചീ കരുതി.അവര്‍ ഭയന്നതു വിശപ്പിനെ ആണെന്ന് ചീ മനസ്സിലാക്കിയില്ല .അവര്‍ പ്രസ്ഥാനം വിട്ടു പോയവരുടെ തസ്തികകള്‍ സ്വന്തം പേരിനോടൊപ്പം ചേര്‍ത്തു,അതില്‍ ആനന്ദം കണ്ടെത്തി.മൂന്നാം ലോക രാജ്യങ്ങള്‍ സന്തോഷിച്ചു.അവിടെ വിശപ്പ് ഒരു വിരുന്നുകരനല്ല,മറിച്ച് ആതിധേയനാണ്,പിറന്നു വീഴുന്ന ഓരോ കുഞ്ഞിനെയും അത് ചാപ്പ കുത്തുന്നു.കുഞ്ഞുങ്ങള്‍ അത് സന്തോഷത്തോടെ വയറ്റില്‍ ഏറ്റുവാങ്ങുന്നു.
വിശപ്പില്ലാതാക്കാന്‍ ഒരു മരുന്ന് കണ്ടുപിടിച്ചിരുനെങ്കില്‍ ആ നിമിഷം മുതല്‍ ലോകം നിശ്ചലം ആയേനെ .ഭൂമി കറങ്ങുന്നത് പോലും വിശപ്പിന്റെ കാഠിന്യം കുറയ്കാന്‍ ആണെന്ന് തോനുന്നു.അങ്ങനെ ആ ദിവസം വന്നെത്തി,അപ്രതീക്ഷിതമായ ഒരു വിരുന്നുകാരനെ പോലെ .ഉള്ളില്‍ അനുനിമിഷം തുടിക്കുന്ന 'മാക്ബത്തിന്റെ ' ഹൃദയവുമായ് അവന്‍ അവരെ നേരിട്ടു.നഷ്ടപ്പെടാന്‍ കൈവിലങ്ങുകള്‍ അല്ലാതെ ഒന്നുമില്ലാതവന്റെ ചിരിയുമായ് അവന്‍ ആ കെട്ടിടം വിട്ടപ്പോള്‍ ചീയെയും വിശപ്പ് കീഴടക്കിയിരുന്നു, അത് ഒരു ഭ്രാന്തന്റെ നിലവിളി പോലെ മാറ്റൊലി സൃഷ്ടിച്ചു.
'ഈസീപീ'യിലെ വിലക്കുകാലുകല്‍ക്കടിയില്‍ ഞാന്‍ അവനെ വീണ്ടും കണ്ടു .അവന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു. ചിതറി പോയ പ്രകാശ കണങ്ങള്‍ പോലെ ആ ചിരി എന്റെ മുഖത്തും പ്രതിഫലിച്ചു.ഒന്നും സംസാരിക്കാതെ അവന്‍ എന്നെ പിന്‍തുടര്‍ന്നു.കടല്‍ക്കരയില്‍ തിരകള്‍ എണ്ണാന്‍ എന്റെ ഒപ്പം ഇരുന്നു.ഞങ്ങള്‍ സംസാരിച്ചതെ ഇല്ല.കടല്‍ക്കരയില്‍ ഞങ്ങള്‍ മണല്കൊണ്ട് മനക്കോട്ടകള്‍ കെട്ടി.തിരികെ വീടിലോട്ടു നടക്കുമ്പോള്‍ അവന്‍ ഒരു വഴികാട്ടിയെപോലെ എന്റെ മുന്നില്‍ നടന്നു.നിശബ്ദതയുടെ ബലൂണുകള്‍ ഞാന്‍ ചോദ്യങ്ങളുടെ മൊട്ടുസൂചി കൊണ്ടു കുത്തിപൊട്ടിച്ചു .അവന്റെ ഉള്ളിലെ എന്റെ ചിന്തകളും ഇരുട്ടിലൂടെ ഒഴുകി.ഞാന്‍ അവനോടു പേടിയോടെ ഇങ്ങനെ ചോദിച്ചു .എന്തിന് എന്നെ ഇങ്ങനെ പിന്തുടരുന്നു?ഞാന്‍ നിഞ്ഞളുടെ കഥ മോഷ്ടിച്ചത് കൊണ്ടാണോ?അയാള്‍ എന്നെ നോക്കി ചിരിച്ചു ,പിന്നെ പറഞ്ഞു.ഞാന്‍ എന്നും നിന്നെ പിന്തുടരുനുണ്ടായിരുന്നു,നിന്റെ വഴികളില്‍ മുന്നിലായും പിന്നിലായും,ചില സമയങ്ങളില്‍ നിന്റെ കൂടെയും ഞാന്‍ സഞ്ചരിച്ചു.നിന്റെ തെറ്റുകള്‍ തീര്‍ത്ത ഇരുട്ടില്‍ നീ എന്നെ കാണാതെ പോയ്.
നിഴലിനോട് സംസാരിക്കുന്ന ഭ്രാന്തനെ നോക്കി ആകാശത്തിലെ രണ്ടു നക്ഷത്രങ്ങള്‍ ചിരിച്ചു,ഞാനും അവരെ നോക്കി പുഞ്ചിരിച്ചു
2009 മാർച്ച് 3, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ